Tuesday, February 08, 2011

എന്റെ നാട്


ഞാന്‍ ഒരു പൂക്കോട്ടൂര്‍കാരന്‍. പേര് കേട്ട നാട്  സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടിഷ്  പടയെ വാരികുന്തവും പിച്ചാത്തിയും കൊണ്ട് നേരിട്ട  പുകള്‍പെറ്റ നാട് . ആ ഓര്‍മകളുടെ ഓരം പിടിച്ചു കൊണ്ടാണ് ഈ കുറിപ് കുറിക്കുനത്.

                  മലപ്പുറം കോഴിക്കോട് ദേശിയ പാതയില്‍ മലപ്പുറത്ത്‌ നിന്നും ഏതാണ്ടു 8 കിലോമീറ്റര്‍ പിന്നിട്ടാല്‍ തുടങ്ങുകയായി പൂക്കൊട്ടുരിന്റെ  രാജവീഥി. ഏറനാട്ടിലെ മാപ്പിള മക്കളുടെ ചോരയില്‍ എഴുതപെട്ട ഇതിഹാസ ചരിത്രതിന്നു സാക്ഷിയായ എന്റെ നാട് . പച്ചപിടിച്ച വയലുകളും കേരം തിങ്ങിയ മാമലകളും കളകളം ഒഴുകുന്ന തോടും ധീര ശഹിദുകല്കുള്ള സ്മാരക കവാടവും അവരെ  കൂട്ടത്തോടെ  മറമാടപെട്ട കല്ലുവെട്ടി കുഴിയും അവരുടെ  നാമധേയത്തില്‍ ഉള്ള ഒരു വിദ്യഭ്യാസ സ്ഥാപനവും  കാണാം ഇന്നും ആ മണ്ണിന്നു ധീര ദേസസ്നേഹികളുടെ ചുടു ചോരയുടെ മണം ഉണ്ട്. അവരുടെ ആ നിസ്തുല്ല്യമായ രാജ്യസ്നേഹത്തിന്ടെ മരിക്കാത്ത ഓര്‍മകളാണ് ഇന്നും അവരുടെ പിന്‍തലമുറക്കാരായ ഞങ്ങളുടെ ആത്മ ധൈര്യം.
  ഈ കുറിപ്പ് ആ ധീര ദേശസ്നേഹികളുടെയും  ബ്രിട്ടിഷ് പട്ടാളകാരുടെ പീഡനത്തിന്ന് ഇരയായ സഹോദരിമാരുടെയും  പാവന സ്മരണക്ക് മുന്‍പില്‍  സമര്‍പ്പിക്കുന്നു ,

Monday, February 07, 2011

ഒറ്റക്കിരുന്ന്‌ ചില ചോദ്യങ്ങള്‍

തര്‍ബിയ-അബ്‌ദുല്‍വദൂദ്‌
``പുസ്‌തകത്തിലെ പേജുകള്‍ മറിക്കാനുള്ളതാണ്‌. ജീവിതത്തിലെ പുറങ്ങള്‍ അതിനുള്ളതല്ല'' എന്ന്‌ രോഗബാധിതനായി കിടക്കവേ ലോകപ്രശസ്‌ത സാഹിത്യകാരന്‍ ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്‌. സമയമല്ല നമ്മളാണ്‌ കടന്നുപോകുന്നത്‌. ഓരോ ദിവസവും കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്‍ശനമാണ്‌ പോംവഴി.

``സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന്‌ ഇമാം ശാഫിഈയുടെ കവിതയുണ്ട്‌. സ്വകാര്യമായിരുന്ന്‌ സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌ സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്‍ത്തണം. ആ
ചോദ്യങ്ങളില്‍ ഇവയുണ്ടാകാട്ടെ:

l എന്റ പോരായ്‌മകളെല്ലാം ഏറ്റവുമറിയുന്നത്‌ ഞാനാണ്‌. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്‍ എന്തു ചെയ്‌തു?
l പാടില്ലാത്ത പല ചിന്തകളും മനസ്സില്‍ മുളച്ചുപൊന്തുന്നു. അവയില്‍ നിന്ന്‌ മനസ്സിനെ ശുദ്ധീകരിക്കാന്‍ എന്തു ചെയ്‌തു?
l എവിടെയൊക്കെയാണ്‌ എനിക്ക്‌ വീഴ്‌ചകള്‍ പറ്റുന്നതെന്ന്‌ അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്‍ എന്തു ചെയ്‌തു?
l എല്ലാം കാണുന്നവനാണ്‌ അല്ലാഹു എന്നറിഞ്ഞിട്ടും അവന്‍ കാണുമല്ലോ എന്ന ചിന്ത നഷ്‌ടപ്പെട്ടതു കൊണ്ടാണ്‌ മുഴുവന്‍
തെറ്റുകളും വന്നുപോയത്‌. അവന്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ്‌ സംസാരത്തില്‍ പാപങ്ങള്‍
പെരുകിയത്‌.
l അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാനാണ്‌ നമസ്‌കാരങ്ങള്‍. എന്റെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ഞാനെന്താണ്‌
നേടിയത്‌?
l നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്‌തപ്പോള്‍ പോലും നല്ല നിയ്യത്ത്‌ എനിക്ക്‌ നഷ്‌ടപ്പെട്ടില്ലേ?
l സമയം, സമ്പത്ത്‌, ആരോഗ്യം, അറിവ്‌... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത്‌