ഞാന്‍ ഒരു പൂക്കോട്ടൂര്കാരന്. പേര് കേട്ട നാട് സൂര്യന് അസ്തമിക്കാത്ത ബ്രിട്ടിഷ് പടയെ വാരികുന്തവും പിച്ചാത്തിയും കൊണ്ട് നേരിട്ട പുകള്‍പെറ്റ നാട് . ആ ഓര്‍മകളുടെ ഓരം പിടിച്ചു കൊണ്ടാണ് ഈ കുറിപ് കുറിക്കുനത്.
മലപ്പുറം കോഴിക്കോട് ദേശിയ പാതയില്‍ മലപ്പുറത്ത് നിന്നും ഏതാണ്ടു 8 കിലോമീറ്റര്‍ പിന്നിട്ടാല്‍ തുടങ്ങുകയായി പൂക്കൊട്ടുരിന്റെ രാജവീഥി. ഏറനാട്ടിലെ മാപ്പിള മക്കളുടെ ചോരയില്‍ എഴുതപെട്ട ഇതിഹാസ ചരിത്രതിന്നു സാക്ഷിയായ എന്റെ നാട് . പച്ചപിടിച്ച വയലുകളും കേരം തിങ്ങിയ മാമലകളും കളകളം ഒഴുകുന്ന തോടും ധീര ശഹിദുകല്കുള്ള സ്മാരക കവാടവും അവരെ കൂട്ടത്തോടെ മറമാടപെട്ട കല്ലുവെട്ടി കുഴിയും അവരുടെ നാമധേയത്തില്‍ ഉള്ള ഒരു വിദ്യഭ്യാസ സ്ഥാപനവും കാണാം ഇന്നും ആ മണ്ണിന്നു ധീര ദേസസ്നേഹികളുടെ ചുടു ചോരയുടെ മണം ഉണ്ട്. അവരുടെ ആ നിസ്തുല്ല്യമായ രാജ്യസ്നേഹത്തിന്ടെ മരിക്കാത്ത ഓര്‍മകളാണ് ഇന്നും അവരുടെ പിന്തലമുറക്കാരായ ഞങ്ങളുടെ ആത്മ ധൈര്യം.
ഈ കുറിപ്പ് ആ ധീര ദേശസ്നേഹികളുടെയും ബ്രിട്ടിഷ് പട്ടാളകാരുടെ പീഡനത്തിന്ന് ഇരയായ സഹോദരിമാരുടെയും പാവന സ്മരണക്ക് മുന്പില് സമര്‍പ്പിക്കുന്നു ,
പുകള്‍പെറ്റ നാട് ...
ReplyDeleteന്റെ ചീന്തു കാരാ ,എല്ലാ ഭാവുകങ്ങളും
ReplyDeleteഞ്ഞിം മുടങ്ങാതെ എഴുതണം
സര്‍ഗ ഭാവന വെളിപ്പ്ടുത്തുന്ന
തുടക്കം
Kakkodikku Blogiloode Nalla Prathikaranangal Nadathuvan Sadhikkum ennu ee kurippu thanne vyakthamakkunnu. I appreaciate you.
ReplyDeleteഅതെ...
ReplyDeleteചരിത്രത്തില്‍
അര്‍ഹിക്കുന്ന
ഇടം കിട്ടാതെ പോയ
ത്യാഗത്തിന്റെ ഏട്
ഈ 'ചീന്ത്' നന്നായി.
ചീന്തിക്കളയാതെ
കാക്കുക!
Good Attempt. Keep blogging..
ReplyDeleteഉം.....
ReplyDelete